Latest News

ഉപമുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ച് ലീഗ്

കൊച്ചി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി പ്രവേശിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം അനശ്ചിതത്വത്തിലാക്കി കൊണ്ട്, മുസ്ലീംലീഗ് ഉപമുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചു.

ഇതിനിടെ കോണ്‍ഗ്രസ്സിലെ രണ്ടാംകക്ഷി ലീഗ് തന്നെയെന്ന അവകാശവാദവുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.പരമ്പരാഗതമായി യുഡിഎഫില്‍ വഹിച്ചു വരുന്ന സ്ഥാനത്തിന് മാറ്റം വരുമ്പോള്‍ ലീഗ് അറിഞ്ഞിരിക്കണം. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് ഇതുവരെ യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇത് സംബന്ധിച്ച് ഒരു കാര്യവും ലീഗിനോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ദില്ലിയില്‍ പറഞ്ഞു.

കോണ്‍ഗ്രസും അവരുടെ ഹൈക്കമാന്‍ഡും ചേര്‍ന്ന് ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം എടുത്താല്‍ അത് മുസ്ലീം ലീഗ് അംഗീകരിക്കില്ലെന്നും. ലീഗിനോട് ആലോചിക്കാതെ ആര്‍ക്കും തീരുമാനം എടുക്കാനാകില്ലെന്നും ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. പറഞ്ഞു

ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആര്‍ക്കും ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല. ലീഗുമായി ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് അന്തിമ തീരുമാനമെടുക്കുമെന്ന് വിചാരിക്കുന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ലളിതമായ കാര്യമല്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഉപമുഖ്യമന്ത്രിസ്ഥാനം വേണമോ വേണ്ടയോ എന്ന കാര്യത്തിലും. വേണമെങ്കിലും അത് ആര്‍ക്കു കൊടുക്കണമെന്നും ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക. ലീഗുമായി ഇക്കാര്യം ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ലീഗിന് അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

ഭൂരിപക്ഷ സമുദായത്തെ ഇവിടെ അവഗണിക്കുന്നില്ല. വെള്ളാപ്പള്ളിയുടെയോ, സുകുമാരന്‍നായരുടെയോ അഭിപ്രായമാണ് ഭൂരിപക്ഷ സമുദായത്തിന്റെ അഭിപ്രായമെന്ന് കരുതുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമല്ല. ഇത് യു.ഡി.എഫിന്റെ പൊതുവികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളോട് ആലോചിക്കാതെ ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ടിച്ചാല്‍ അംഗീകരിക്കില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. മറ്റ് ഘടകകക്ഷികളും എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.