കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവെച്ചു. ഭൂരിപക്ഷഐക്യം ഊട്ടി ഉറപ്പിക്കാനാണ് രാജിയെന്ന് തുഷാര്‍ പ്രതികരിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചല്ല രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയച്ചു നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസും എസ്എന്‍ഡിപിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുമ്പോഴാണ് തുഷാറിന്റെ രാജി. ആലപ്പുഴ ഡി.സി.സി കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനെതിരേ പ്രമേയവും പാസാക്കിയിരുന്നു. ചെന്നിത്തലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പ്രമേയം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിസിസി നടപടിക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് എസ്എന്‍ഡിപി വ്യക്തമാക്കിയിരുന്നു.
ഡിസിസി പ്രസിഡന്റ് ഷുക്കൂറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും യോഗം തീരുമാനിച്ചിരുന്നു.
Keywords: DCC, Guruvayoor Devaswam, SNDP, Thushar Vellapalli, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment