ഉദുമ: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായിരുന്ന എന്‍.ബി.ഉമയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും സാക്ഷരതാമിഷന്‍ കുടുംബ സഹായ ഫണ്ട് വിതരണവും ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.
സാക്ഷരതാമിഷന്‍ നല്‍കുന്ന 40,000 രൂപയുടെ കുടുംബ സഹായ ഫണ്ട് ഉമയുടെ മകള്‍ അനഘയും ഉമയുടെ അമ്മ കമലയും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവിയില്‍നിന്ന് ഏറ്റുവാങ്ങി.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പ്രഭാഷണം നടത്തി. ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ബാലകൃഷ്ണന്‍,ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.പ്രമീള,വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആയിഷാബി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സന്‍ പ്രമീള,നോഡല്‍ പ്രേരക് ആയിഷാമുഹമ്മദ്,തുടര്‍ വിദ്യാകേന്ദ്രം പ്രേരക് പ്രിയ .പി.എം തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment