Latest News

റിസോര്‍ട്ടിലെ പെണ്‍വാണിഭം ; യുവതിയുടെ മരണത്തില്‍ ദുരൂഹത

കണ്ണൂര്‍ : പയ്യാമ്പലത്ത് റിസോര്‍ട്ട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പെണ്‍വാണിഭം നടന്നുവെന്ന വാര്‍ത്ത പുറത്തുവരവെ നേരത്തെ ഈ റിസോര്‍ട്ടില്‍ താല്‍ക്കാലിക ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ഫെബ്രവരിയില്‍ തോട്ടടയിലുള്ള സ്വന്തം വീട്ടില്‍ വച്ചാണ് രമ്യ ആത്മഹത്യ ചെയ്തത്. രമ്യയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ കണ്ണൂര്‍ എസ് പിക്ക് പരാതി നല്‍കി. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നാലു ദിവസത്തോളം കണ്ണൂര്‍ കല്‍പതീരം ബീച്ച് റിസോര്‍ട്ടില്‍ രമ്യ ജോലി ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.
പെണ്‍വാണിഭത്തിന് അറസ്റ്റിലായ റിസോര്‍ട്ട് മുന്‍ മാനേജര്‍ രജേന്ദ്രന്റെ ആവശ്യപ്രകാരം ഒരു കല്യാണ പരിപാടിക്ക് സഹായിക്കാനായിരുന്നു രമ്യ റിസോര്‍ട്ടിലെത്തിയത്. എന്നാല്‍ ജോലിക്ക് പോയ രമ്യ തിരിച്ച് വന്നത് കരഞ്ഞുകൊണ്ടാണെന്നും കാരണമന്വേഷിച്ചപ്പോള്‍ രാജേന്ദ്രന്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും അയാള്‍ ശരിയല്ലെന്ന് പറഞ്ഞതായും സഹോദരന്‍ പരാതിയില്‍ പറയുന്നു. 

രമ്യയുടെ കയ്യില്‍ നിന്ന് റിസോര്‍ട്ട് മാനേജര്‍ രാജേന്ദ്രന്‍ വാങ്ങിയിരുന്ന വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ തിരിച്ചു വാങ്ങി പരിശോധിച്ചപ്പോള്‍ റിസോര്‍ട്ടിലെ കിടപ്പറ ദൃശ്യങ്ങളും പലരുമായി രാജേന്ദ്രന്‍ മൊബൈലില്‍ ബന്ധപ്പെട്ടതിന്റെയും തെളിവുകള്‍ കിട്ടിയിരുന്നു. ഇവ പരാതിക്കൊപ്പം കണ്ണൂര്‍ എസ് പിക്ക് കൈമാറിയിട്ടുണ്ട്. രമ്യയുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് രാജേന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

രാജേന്ദ്രന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രമ്യയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. ആലക്കോട് സ്വദേശിനിയായ റോസ്‌മേരിയുടെ സഹായത്താല്‍ രാജേന്ദ്രന്‍ നിരവധി പെണ്‍കുട്ടികളെ റിസോര്‍ട്ടിലെത്തിക്കുകയും കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

രമ്യയെയും ഇയാള്‍ ഏതെങ്കിലും തരത്തില്‍ ബലിയാടാക്കിയിരിക്കാമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതില്‍ മനം നൊന്താണ് രമ്യ ആത്മഹത്യ ചെയ്തതെന്നും ഇവര്‍ പറയുന്നു.
ഇതുപോലെ ഭീഷണിക്ക് ഇരയായ പെണ്‍കുട്ടികള്‍ ഒരു സ്വകാര്യ ചാനലിന്റെ സഹായത്തോടെ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് ഏറെക്കാലമായി നടന്നു വരുന്ന പെണ്‍വാണിഭം പുറലോകമറിയുന്നത്. പോലീസ് അറസ്റ്റ് ചെയ്ത് റിസോര്‍ട്ട് മാനേജര്‍ രാജേന്ദ്രനെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. 

അതേസമയം രാജേന്ദ്രന്‍ ഇക്കാര്യങ്ങളെല്ലാം ചെയ്തത് തങ്ങളുടെ അറിവോടെയല്ലെന്ന് റിസോര്‍ട്ട് ഉടമ പറഞ്ഞിരുന്നു. രാജേന്ദ്രനെ നേരത്തെ തന്നെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയതാണെന്നും ഇവര്‍ അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.