Latest News

ബേക്കലില്‍ ലീഗ്-ഐ എന്‍ എല്‍ സംഘട്ടനം: മൂന്നുപേര്‍ക്ക് പരിക്ക്‌

ബേക്കല്‍: ബേക്കലില്‍ മുസ്‌ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ബേക്കല്‍ മാസ്തി ഗുഡ്ഡയിലെ ഫാറൂഖ്(23), ഖാദര്‍(23), ഐ എന്‍ എല്‍ പ്രവര്‍ത്തകനായ ബേക്കലിലെ അബ്ദുള്ള(18) എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.

വെളളിയാഴ്ച രാത്രി 12 മണിക്ക് ബേക്കലിലെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്ന ഫാറൂഖിനെയും ഖാദറിനെയും മുപ്പതോളം വരുന്ന ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വെളളിയാഴ്ച രാത്രി 10 മണിയോടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്ന അബ്ദുള്ളയെ ഒമ്പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഐ എന്‍ എല്‍ കേന്ദ്രങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബേക്കലില്‍ ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് വെളളിയാഴ്ച രാത്രി ലീഗ്- ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബേക്കലില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.