Latest News

ജ്വല്ലറിയലെ മോഷണം; സെയില്‍സ്മാന്‍ പിടിയില്‍

തലശ്ശേരി: എ.വി.കെ. നായര്‍ റോഡിലെ ആലുക്കാസ് ജ്വല്ലറിയില്‍നിന്ന് ആറുപവന്‍ മോഷണംപോയ കേസില്‍ ജ്വല്ലറിയിലെതന്നെ സെയില്‍സ്മാന്‍ പിടിയിലായി. തൃശ്ശൂര്‍ സ്വദേശി സൂരജി(30)നെയാണ് തലശ്ശേരി എസ്.ഐ. എം.പി.ആസാദും സംഘവും അറസ്റ്റ്‌ചെയ്തത്. 

ഈയിടെ രാത്രി കടയടക്കുന്നതിനിടെ സ്വര്‍ണം കാണാതായതിനെത്തുടര്‍ന്നാണ് തലശ്ശേരി പോലീസില്‍ പരാതിനല്കിയത്. കടയില്‍ സജ്ജീകരിച്ച സി.സി. ടി.വി.യിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റുണ്ടായത്.

ആഭരണങ്ങള്‍ തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരു ലക്ഷത്തില്‍പരം രൂപയ്ക്ക് പണയംവെച്ചതായി തെളിഞ്ഞിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.