ഡി.സി.സി. ഓഫീസ് ആക്രമിച്ച സംഭവത്തെ അപലപിച്ച സി.പി.എം. നേതാക്കള്‍ ഖേദപ്രകടനം നടത്തി. പാര്‍ട്ടി ഓഫീസിനു നേരെയുണ്ടായ അക്രമം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുക എന്നത് സി.പി.എം. നിലപാടല്ല. പോലീസ് അതിക്രമത്തിനിടെ പിരിഞ്ഞുപോകുന്നവരില്‍ ചിലരാണ് ഡി.സി.സി. ഓഫീസില്‍ അതിക്രമം കാണിച്ചതെന്നാണ് ആരോപിക്കപ്പെടുന്നതെന്ന് ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.ഭാസ്‌കരന്‍, ഏരിയാ സെക്രട്ടറി പി.ലക്ഷ്മണന്‍ എന്നിവരാണ് ഓഫീസ് സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ എം.കെ.രാഘവന്‍ എം.പി, അഡ്വ. പി.ശങ്കരന്‍, അഡ്വ. കെ.പ്രവീണ്‍കുമാര്‍, അഡ്വ. പി.എം.നിയാസ്, കെ.പി.ബാബു, കെ.വി.സുബ്രഹ്മണ്യന്‍, പി.കെ.ചാക്കോ, പി.ടി.ജനാര്‍ദനന്‍ എന്നിവരും സന്നിഹിതരായിരുന്നു.
സി.പി.എം. നേതാക്കളുടെ ഖേദപ്രകടനത്തിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചതായി ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.ബാബു അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment