സഭയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് സ്പീക്കര്‍ പറയുന്നു. എന്നാല്‍ , എന്താണ് അസാധാരണമായി നടന്നത്. തികച്ചും ശാന്തമായാണ് സഭാ നടപടികള്‍ പുരോഗമിച്ചത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജിനെതിരെ മുഖ്യമന്ത്രിയുടെ മരുമകന്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതിയും സ്ത്രീലമ്പടനുമായ സലീംരാജിനെ വീട്ടില്‍ കയറ്റരുതെന്നും സവീസില്‍ നിന്ന് പുറത്താക്കണമെന്നും ഉമ്മന്‍ചാണ്ടിയോട് മരുമകന്‍ ആവശ്യപ്പെട്ട കാര്യമാണ് സഭയില്‍ വായിച്ചത്. എന്നാല്‍ , ഇിതന് യുക്തിസഹമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതുകൊണ്ടാണ് മൈക്ക് ഓഫാക്കിയത്.
സലീരാജിനെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇ.പി. ജയരാജന്‍ തന്നെ ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ , അപ്പോഴെല്ലാം മുഖ്യമന്ത്രി ഇയാളെ വഴിവിട്ട് സഹായിക്കുകയും സംരക്ഷിക്കുകയാണ് ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ട്-വി.എസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment