ഉദുമ: ഉദുമ കൊവ്വല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷമായി. നിരവധി തെങ്ങുകളും, കാററാടി മരങ്ങളും കടലെടുത്തു. തുടര്‍ച്ചയി ആറാം വര്‍ഷവും കടലാക്രമണം രൂക്ഷമായതോടെ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമായിട്ടില്ല.ഉദുമ ജന്‍മ കടപ്പുറം മുതല്‍ കാപ്പില്‍ ബീച്ച് വരെയുളള മൂന്ന് കിലേമീറററോളം വരുന്ന തീരത്ത് കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയെങ്കിലും 600 മീററര്‍ മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുളളു.
അതിനിടെ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ഈ പ്രദേശത്തിന് തൊട്ടടുത്ത അംബികാ സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ വായന വാരത്തിന്റെ പരിപാടിയില്‍ ജില്ലാകലക്ടര്‍ മുഹമ്മദ് സഗീര്‍ സംബന്ധിക്കുകയുണ്ടായി. കടലാക്രമണ ഭീതിയില്‍ കഴിയുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ കലക്ടര്‍ എത്താത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
കടലാക്രമണ ഭീതിയില്‍ കഴിയുന്ന പ്രദേശത്തെ മെമ്പര്‍ കൂടിയായ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചറടക്കമുളളവര്‍ കലക്ടര്‍ പങ്കെടുത്ത പരിപാടില്‍ ഉണ്ടായിരുന്നെങ്കിലും കടലാക്രമണ വിവരം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുതിര്‍ന്നില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment