ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും സുഹൃത്തുക്കളുമായി മൊബൈലിലൂടെ ബ്രേക്കിങ് ന്യൂസ് പങ്കുവെയ്ക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. സുഹൃത്തുക്കളും മറ്റ് വാര്‍ത്താ ഏജന്‍സികളും പങ്കുവെയ്ക്കുന്ന വാര്‍ത്താ ഫീഡുകള്‍ പങ്കുവെയക്കാന്‍ പറ്റുന്ന തരത്തിലാണ് ഇത് ഒരുക്കുന്നത്. വോള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഫേസ്ബുക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഈ ആപ്ലിക്കേഷന്‍ പലതരത്തിലുള്ള വാര്‍ത്താ ഏജന്‍സികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും കണ്ടന്റുകള്‍ അഗ്രിഗേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഫ്ലിപ്ബോര്ഡിന് സമാനമായ രീതിയിലായിരിക്കും ഫേസ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനായി ഒരു വര്‍ഷത്തോളമായി ഫേസ്ബുക്ക് ഗവേഷണത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ ആപ്ലിക്കേഷന്‍ എന്നാണ് ഫേസ്ബുക്ക് പുറത്തിറക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാറിവരുന്ന സോഷ്യല്‍ മീഡിയാ താല്പര്യങ്ങളെ തൃപ്ത്തിപ്പെടുത്താനാണ് ഫേസ്ബുക്കിന്റെ ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.
ഹാഷ്ടാഗ്, ആര്‍എസ്എസ് ഫീഡ് തുടങ്ങി പുതിയ ഫീച്ചറുകള്‍ ഉള്പ്പെടുത്താനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് അറിയിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
No comments:
Post a Comment