Latest News

കൂട്ടബലാത്സംഗം: പരാതിക്കാരിക്കെതിരെ കേസ്‌

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതി പ്രതികളെ വെറുതെവിട്ടു. കള്ളസാക്ഷി പറഞ്ഞതിന് യുവതിയെ പ്രോസിക്യൂട്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. 

പ്രതികളുടെ നഷ്ടപ്പെട്ട മാനം തിരിച്ചുനല്‍കാന്‍ കോടതിക്കാവില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പറഞ്ഞു. കടമകളും ഉത്തരവാദിത്വങ്ങളും മറന്ന്, ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകളുടെ താളത്തിനനുസരിച്ച് തുള്ളുന്ന അന്വേഷണ ഉദ്യോഗസ്ഥരുണ്ടെന്ന് പറയുന്നത് ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടു. കള്ളസാക്ഷി നല്‍കിയ യുവതിയെ ഐ.പി.സി. ചട്ടം 193/ 196 പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പ്രീതത്തിന്റെ കടയില്‍ ചെന്ന യുവതി വാടകയ്ക്ക് മുറി അന്വേഷിച്ചു. മുറിയുടെ കാര്യത്തിനായി ഇരുവരും പതിവായി ഫോണില്‍ സംസാരിച്ചു. 2011 നവംബര്‍ മൂന്നിന് യുവതിയെ ഫ്ലാറ്റ് കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയ പ്രീതം അവിടെവെച്ച് അവരെ രണ്ടുവട്ടം ബലാത്സംഗം ചെയ്തു. പിന്നീട് കാറില്‍ കയറ്റി മനോജിന്റെയടുത്ത് കൊണ്ടുപോയി. അദ്ദേഹവും യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍. 

എന്നാല്‍, കോടതിയില്‍ വിസ്തരിച്ചപ്പോള്‍ ബലാത്സംഗം ചെയ്തു എന്ന് പറയുന്ന ദിവസത്തിനുമുമ്പേ തനിക്ക് പ്രീതവുമായി ശാരീരകബന്ധമുണ്ടായിട്ടുണ്ടെന്നും മനോജിനെ പോലീസ്‌സ്റ്റേഷനില്‍വെച്ചാണ് ആദ്യംകാണുന്നതെന്നും യുവതി പറഞ്ഞു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.