12,644 സ്കൂളുകളില്‍ പ്രവേശനത്തിനായി പ്രത്യേക ഒരുക്കങ്ങള്‍ തന്നെ നടത്തിക്കഴിഞ്ഞു. ഒന്നാം ക്ലാസ് റൂം വര്ണക്കടലാസുകള്കൊണ്ടും ബലൂണുകളാലും അലങ്കരിച്ചുകഴിഞ്ഞു. മധുരപലഹാരങ്ങള്‍ നല്‍കിയാവും കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ സ്വീകരിക്കുക.
ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു നടക്കുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, മന്ത്രി ഡോ.എം.കെ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ തയാറാക്കിയ 'പഠിപ്പിക്കുക പരിരക്ഷിക്കുക'എന്ന കൈപ്പുസ്തകം എല്ലാ സ്കൂളുകളിലും പ്രകാശനം ചെയ്യും.
പൊതുവിദ്യാഭ്യാസമേഖല സമ്പൂര്‍ണമായും യുഐഡി അധിഷ്ഠിതമാക്കിയശേഷമുള്ള ആദ്യത്തെ അധ്യയനവര്ഷമെന്ന പ്രത്യേകതയുമുണ്ട്. സ്കൂളുകളിലെ എല്ലാ കുട്ടികളുടെയും യുഐഡി എന്റോള്‍മെന്റ് വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി.
അധ്യാപക പാക്കേജ് ഫലപ്രദമായി നടപ്പാക്കല്‍, വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്, ഗ്രാന്റ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ വിതരണം, വിവിധ മത്സരങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കല്‍ തുടങ്ങിയവ യുഐഡി അധിഷ്ഠിതമായിട്ടായിരിക്കും ഈ വര്‍ഷം മുതല്‍ നടപ്പാക്കുക. കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ നല്‍കുന്നത് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment