ഹൈദരാബാദ്: സൂര്യ ടിവിയുടെ റിയാലിറ്റി ഷോയായ മലയാളി ഹൌസില്‍ നിന്ന് ആദ്യ റൌണ്ടില്‍ പുറത്തായ സന്തോഷ് പണ്ഡിറ്റ് കേരളത്തിലേക്ക് തിരിക്കാതെ ഹൈദരാബാദില്‍ തന്നെ കാത്തിരിക്കുകയാണ്. ഏതു നിമിഷവും പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചേക്കുമെന്നും താന്‍ മലയാളി ഹൌസിലേക്ക് തിരിച്ചുകയറുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അഷിത, ബിന്ദു ബാല, ഹരിശങ്കര്‍ എന്നിവരാണ് സന്തോഷ് പണ്ഡിറ്റിനോടൊപ്പം ആദ്യ റൌണ്ടില്‍ ഷോയില്‍ നിന്ന് പുറത്തായത്. എന്നാല്‍ തന്നെ പുറത്താക്കാനുള്ള തീരുമാനം തെറ്റായ കണക്കുകൂട്ടലുകളില്‍ നിന്ന് ഉണ്ടായതാണെന്നും പരിപാടിയെ കുറിച്ച് എസ് എം എസ് വഴിയും വെബ്സൈറ്റ് വഴിയും വന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചപ്പോള്‍ തന്റെ ജനപ്രീതി തെളിഞ്ഞുവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അതിനാല്‍ തിരിച്ചുപോകേണ്ടതില്ലെന്ന് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതു കൊണ്ടാണ് ഹൈദരാബാദില്‍ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തിറങ്ങിയ ശേഷമാണ് ആ പരിപാടിയെ കുറിച്ച് കേരളത്തില്‍ എതിരഭിപ്രായങ്ങള്‍ പ്രചരിക്കുന്ന കാര്യം അറിഞ്ഞത്. പങ്കാളികളില്‍ ചില നേരങ്ങളില്‍ ധാര്‍മ്മിക സദാചാര ബോധമില്ലാതെ പെറുമാറിയതായി ഇപ്പോള്‍ തോന്നുന്നു. ക്യാമറയ്ക്ക് മുന്നിലാണ് നില്ക്കുന്നതെന്ന ബോധം ചിലര്‍ക്കെങ്കിലും ഇല്ലാതെ പോയി. “എന്തു ചെയ്യാനാണ്, സംസ്കാരം പഠിപ്പിക്കാന്‍ നമുക്ക് ആവില്ലല്ലോ ” സന്തോഷ് പറഞ്ഞു.
പരിപാടിയില്‍ നിന്നും നേരത്തെ പുറത്തായാല്‍ ഒട്ടും സങ്കടമുണ്ടാകില്ലെന്ന് പണ്ഡിറ്റ് വിശദീകരിച്ചു. സ്വന്തം സിനിമയുടെ പണികളുണ്ട്. മിനിമോളുടെ അച്ഛന് എന്ന സിനിമ ഏതാണ്ട് പൂര്‍ത്തിയായതാണ്. അല്പം മിനുക്കു പണികള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനടുത്ത പടവും പ്രഖ്യാപിച്ചു കഴിഞ്ഞു, കാളിദാസന് കവിത എഴുതുകയാണ് എന്നാണ് പേര്. ഇതിനിന്റെയൊക്കെ തിരിക്കിടയില് ഒരു മാറ്റമാവട്ടെ എന്ന് കരുതി മാത്രം മലയാളി ഹൌസില്‍ കയറിയതാണെന്നും ഇറങ്ങേണ്ടി വന്നാല്‍ എത്രയും പെട്ടെന്ന് സിനിമാ തിരക്കിലേക്ക് മടങ്ങുമെന്നും പണ്ഡിറ്റ് പറഞ്ഞു.

(Reporteronlive)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment