Latest News

ചോര


ചോരക്കുവേണ്ടി ഉറഞ്ഞുതുള്ളുന്നവനെ
അടുത്ത് വിളിച്ച് 
ഒരു ദിവസം ചോര ചോദിച്ചു
ഭ്രാന്താണോ സുഹൃത്തെ(?) 

നിരപരാധിയുടെ രക്തത്തില്‍ കൈകഴുകുന്നതിനിടയില്‍ 
അവന്‍ ഒന്നും കേട്ടില്ല(!) 
പിന്നെ ചോര തന്നെ പറഞ്ഞു
നീ കൊന്നടുക്കിയവന്റെ ശരീരത്തിലും 
നിന്റെ ദേഹത്തിലും എനിക്ക് ഒരേ നിറമാണ്(!!) 

ചോര പിന്നെയും ചോദിച്ചു
അല്ല, സുഹൃത്തെ;
എപ്പോഴാണ് എന്റെ ചുവപ്പില്‍ നിന്ന് നീ 
പച്ചയും കാവിയും വായിച്ചെടുത്തത്(?)

എബി കുട്ടിയാനം



1 comment:

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.