Latest News

യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ, 7 പേര്‍ക്കെതിരെ കേസ്, കൊലയാളികളെ തിരിച്ചറിഞ്ഞു


കാസര്‍കോട്: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് താലൂക്കിലെ വിദ്യാനഗര്‍, കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ 13 വരെ നിരേധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ക്ക് വേണ്ടി എ.ഡി.എം എച്ച്. ദിനേശയാണ് ഇക്കാര്യം അറിയിച്ചത്.

മീപ്പുഗുരിയിലെ സാബിത്തി(18)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ജെ.പി കോളനിയിലെ അക്ഷയ് ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

മീപ്പുഗുരിയിലെ വീട്ടില്‍ നിന്ന് സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ കാസര്‍കോട് നഗരത്തിലേക്ക് വരുമ്പോള്‍ ജെ.പി കോളനിയില്‍ വെച്ചാണ് സാബിത്തിന് കുത്തേറ്റതെന്ന് പോലീസ് വിശദീകരിച്ചു. ബൈക്കിലെത്തിയ രണ്ട് പേര്‍ മറ്റ് അഞ്ചു പേര്‍ക്കൊപ്പം ചേര്‍ന്ന് സാബിത്തിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സാബിത്ത് ഉച്ചയോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.