അതിനിടെ കാസര്‍കോടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉച്ചയ്ക്ക് പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെര്‍ക്കള, വിദ്യാനഗര്‍, നുള്ളിപ്പാടി, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ വാഹനങ്ങള്‍ തടയുകയും ചെയ്തെങ്കിലും വൈകുന്നേരത്തോടെ വാഹന ഗതാഗതം പുന:സ്ഥാപിച്ചു. നഗരത്തില്‍ കടകള്‍ അടഞ്ഞ് കിടക്കുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നഗരത്തിന്റെ പലഭാഗത്തും വിന്യസിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം കൊലയാളികളെ പിടികൂടാന്‍ മെനക്കെടാതെ നഗരത്തില്‍ എത്തിയ നിരപരാധികളായ യുവാക്കളെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് ജനക്കൂട്ടം ഞായറാഴ്ച ഉച്ചയ്ക്ക് ടൗണ്‍ സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മൃതദേഹം സൂക്ഷിച്ച നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡിലും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. മൃതദേഹം കാണാന്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, മുന്‍മന്ത്രി സി.ടി അഹ്മദലി, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
അക്രമം വ്യാപിക്കാതിരിക്കാനും സംഘര്‍ഷ സ്ഥിതി നീക്കാനും പോലീസ് ഊര്‍ജിതമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. നേരത്തെ ജില്ലാ പോലീസ് സുപ്രണ്ടായിരുന്ന എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം ലക്ഷ്യം കണ്ട് സമാധാന സ്ഥിതി നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവാവിന്റെ കൊലപാതകം അരങ്ങേറിയത്. സ്ഥലം മാറിപ്പോയ എസ്.പിക്ക് പകരം പുതിയ എസ്.പി തിങ്കളാഴ്ച ചുമതല ഏല്‍ക്കാനിരിക്കെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment