Latest News

ലീഗിന്‍െറ വിരട്ടലിന് പിന്നില്‍ ഉമ്മന്‍ചാണ്ടി -ഐ.എന്‍.എല്‍

കോഴിക്കോട്: സരിത-സോളാര്‍ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതിനെ തുടര്‍ന്ന് ലീഗും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നടപ്പാക്കുന്ന തിരക്കഥയുടെ ഭാഗമാണ് ലീഗിന്‍െറ മുന്നണി വിടല്‍ ഭീഷണിയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ പുതിയവളപ്പിലും ജന. സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബും പ്രസ്താവനയില്‍ പറഞ്ഞു. 

വിശ്വസനീയ തെളിവുകള്‍ പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടിയുടെ തൊടുന്യായങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഹൈക്കമാന്‍റ്, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത് അറിഞ്ഞ എ ഗ്രൂപ്പ് ലീഗിനെ ഇറക്കി പുതിയ സമ്മര്‍ദതന്ത്രം പയറ്റുകയാണ്. 

ബാബരിമസ്ജിദ് വിഷയത്തില്‍പോലും മുന്നണിവിടാന്‍ കുട്ടാക്കാത്തവരാണ് ലീഗ് എന്നത് ഈ സംശയം ഉറപ്പിക്കുന്നു. ലീഗുകേസുകള്‍ അട്ടിമറിക്കാന്‍ ചെയ്ത വഴിവിട്ട സഹായമാണ് ഉമ്മന്‍ചാണ്ടിയെ ലീഗിന് പ്രിയങ്കരനാക്കിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.