Latest News

വരനെ കണ്ടെത്താന്‍ സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍; സൗദി സ്ത്രീകളും പരമ്പരാഗതരീതികളോട് വിട പറയുന്നു


റിയാദ്: സൗദിയിലെ 65 ശതമാനത്തോളം സ്ത്രീകളും തങ്ങളുടെ വരനെ കണ്ടെത്തുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പരമ്പരാഗതമായ രീതിയില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ വരനെ കണ്ടെത്തുന്നവര്‍ വെറും 35 ശതമാനം മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ സൗദിയില്‍ ഇല്ലെന്നാണ് ധാരണ. സൗദിയിലെ പുതുതലമുറ മാറിയെന്നാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന പഠനറിപ്പോര്‍ട്ടിലൂടെ കാണിക്കുന്നത്.

സൗദി അറേബ്യയിലെ ഒരു പ്രാദേശിക ചാനല്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സോഷ്യല്‍സൈറ്റുകള്‍ വഴി വരനെ കണ്ടെത്തുന്ന രീതിയോട് എന്നാല്‍, സൗദിയിലെ ദല്ലാള്‍മാര്‍ എതിരാണ്. സ്ത്രീകള്‍ ചതിയില്‍പ്പെടാന്‍ ഇത്തരത്തില്‍ വരനെ കണ്ടെത്തുന്നത് കാരണമാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇത്തരം രീതികള്‍ പിന്തുടരുന്നതിലൂടെ വരന്റെ സ്വഭാവം മനസിലാക്കാന്‍ എളുപ്പമാണെന്നാണ് പുതുതലമുറയുടെ വാദം. സൗദിയില്‍ മാട്രിമോണിയല്‍ സൈറ്റുകളും വ്യാപകമാവുന്നുണ്ട്.

Keywords: Soudi Arabia, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.