Latest News

ചെറുപുഴയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 28.5 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്നു

ചെറുപുഴ: ചെറുപുഴ ബസ്സ്റ്റാന്‍ഡിലെ ജോസ്‌കോ ജ്വല്ലറി കുത്തിത്തുറന്ന് 28.5 പവന്‍ സ്വര്‍ണവും 1,52,000 രൂപയും കവര്‍ന്നു.
ജ്വല്ലറിക്കുള്ളിലെ ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം വിഫലമായതിനാല്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും പഴയ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്.

ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മോഷണ വിവരം അറിഞ്ഞത്. സമീപസ്ഥാപനത്തിന്റെ ഉടമകള്‍ എത്തിയപ്പോഴാണ് ജ്വല്ലറിയുടെ പൂട്ടും ചില്ലും തകര്‍ത്തതായി കണ്ടത്. ലിവര്‍ അറുത്തുമാറ്റിയാണ് ഷട്ടര്‍ തുറന്നത്. സെന്‍ട്രല്‍ ലോക്ക് പൊളിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പൂട്ടിയിരുന്നില്ലെന്നാണ് നിഗമനം.
ഷട്ടറിനുള്ളിലെ കട്ടിയുള്ള ചില്ല് പൊട്ടിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സമീപത്തുള്ള കെട്ടിടത്തില്‍ക്കൂടി ഒന്നാം നിലയില്‍ പ്രവേശിച്ചാണ് മോഷ്ടാക്കള്‍ താഴത്തെ നിലയിലേയ്ക്ക് ഇറങ്ങിയതെന്ന് കരുതുന്നു. പഴയ സ്വര്‍ണം വാങ്ങി ഉരുക്കിസൂക്ഷിച്ചിരുന്നതാണ് നഷ്ടമായത്. 

പെരിങ്ങോം അഡീഷണല്‍ എസ്.ഐ. കെ.രാജന്റെ നേതൃത്വത്തില്‍ പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍നിന്ന് വിരലടയാളവിദഗ്ധരെത്തി വിരലടയാളം ശേഖരിച്ചിട്ടുണ്ട്. ആകെ ഏഴരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.