Latest News

മുഖ്യമന്ത്രിയുടെ വഴി മുടക്കിയാല്‍ പ്രതിപക്ഷനേതാവിനെ തടയും -ഡീന്‍ കുര്യാക്കോസ്


വെള്ളിരക്കുണ്ട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ തെരുവില്‍ തടയുന്നത് നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷനേതാവിനെ യുത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബളാല്‍ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് തെറ്റയിലിനെതിരെ മൗനം പാലിക്കുന്നവരാണ് ധാര്‍മികതയുടെ പേരില്‍ കോലാഹലം സൃഷ്ടിക്കുന്നത്. തെറ്റയിലിനെ കണ്ടെത്തി അറസ്റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് സ്​പീക്കര്‍ക്ക് നിവേദനം നല്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

യോഗത്തില്‍ ബിനോജ് മാത്യു അധ്യക്ഷത വഹിച്ചു. കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് സാജിത്ത് പൊവ്വല്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, മീനാക്ഷി ബാലകൃഷ്ണന്‍, ഹക്കീം കുന്നില്‍, സോമി മാത്യു, തങ്കച്ചന്‍ തോമസ്, ശ്രീജിത് ചോയ്യംകോട്, എ.വി.വിജയന്‍, ജോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് വിജയികളെയും എസ്.എസ്.എല്‍.സി. എ പ്ലസ് വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.