Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പൊന്നാനി: പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരക്കടവ് ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന കുട്ട്യാമാക്കാനകത്ത് മൊയ്തീന്റെ മകന്‍ നൗഫല്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ടി.ബി ഹോസ്​പിറ്റലിന് സമീപം എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കില്‍നിന്ന് തെറിച്ചുവീണ നൗഫലിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൂട്ടിയിടിച്ച ബൈക്കില്‍ സഞ്ചരിച്ച പുതുപൊന്നാനി കിഴക്കേകത്ത് ബാപ്പുവിന്റെ മകന്‍ അലിയെ(20) പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുമാസം മുമ്പായിരുന്നു നൗഫലിന്റെ വിവാഹം. ഭാര്യ: സല്‍മ. മാതാവ്: കൗലത്ത്. മൃതദേഹം പൊന്നാനി താലൂക്കാസ്​പത്രി മോര്‍ച്ചറിയില്‍.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.