മെഷീന്‍കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് സ്വര്‍ണപ്രഭ ജ്വല്ലറിയില്‍ കയറിയത്. ലോക്കറില്‍നിന്ന് 130 ഗ്രാം സ്വര്‍ണാഭരണങ്ങളും 15 കിലോ വെള്ളിയും രത്‌നാഭരണങ്ങളും കവര്‍ന്നു. തുടര്‍ന്നാണ് റോഡിനപ്പുറത്തുള്ള ധനലക്ഷ്മി ജ്വല്ലറിയില്‍ കയറിയത്. ഷട്ടറിന്റെ ലോക്ക് തകര്‍ക്കാനുള്ള ശ്രമത്തിനിടെ തൊട്ടടുത്ത എ.ടി.എം. കൗണ്ടറിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ ശബ്ദംകേട്ട് ഓടിയെത്തി. അയാളെ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. 370 ഗ്രാം സ്വര്‍ണവും 35 കിലോ വെള്ളിയും ഇവിടെനിന്നു കവര്‍ന്നു. കവര്‍ച്ച നടന്നുകഴിഞ്ഞ ഉടന്‍ തന്നെ സംഘം ഒരു വാഹനത്തില്‍ സ്ഥലം വിട്ടതായി സെക്യൂരിറ്റി പോലീസിനോട് പറഞ്ഞു. സംഘത്തില്‍ ഏഴുപേരുള്ളതായും അയാള്‍ അറിയിച്ചു.
മോഷ്ടാക്കള്‍ പോയ ഉടനെ സെക്യൂരിറ്റി ജീവനക്കാരനാണ് ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പോലീസെത്തി. ബണ്ട്വാള്‍ പോലീസാണ് കേസന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment