Latest News

ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ താമസസ്ഥലത്തു മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടറെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗക്കടുത്ത ബായാര്‍ ഓട്ടപ്പടുപ്പ് സ്വദേശിനി പനത്തടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാറിന്റെ ഭാര്യ ഡോ.വി.ലീല(42)ആണു മരിച്ചത്.

ഏതാനും ദിവസങ്ങളായി അവധിയിലായിരുന്ന ഡോക്ടര്‍ മരിക്കുന്നതിനു മണിക്കൂര്‍ മുമ്പു വരെ ജില്ലാ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചിരുന്നുവത്രെ. ആശുപത്രിക്കു സമീപത്തു സബ് ജയിലിനു എതിര്‍വശത്തെ വാടകവീടിന്റെ ഒന്നാം നിലയിലാണു ഡോക്ടറും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ജില്ലാ ആശുപത്രിയില്‍ നിന്നും ഉച്ചയ്ക്കു വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. മകന്‍ ചിന്മയ വിദ്യാലയം ഏഴാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് വീട്ടിലെത്തിയപ്പോള്‍ മാതാവ് ഉറങ്ങുകയാണെന്നു കരുതി ഉണര്‍ത്താന്‍ ശ്രമിച്ചില്ല. വൈകുന്നേരം മൂന്നോടെ ഭര്‍ത്താവ് അനില്‍കുമാറെത്തിയപ്പോഴാണു മരണവിവരം അറിയുന്നത്. ഉടന്‍ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഏതെങ്കിലും മരുന്നു കുത്തിവച്ചതാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഡോക്ടര്‍ ലീല ചിലപ്പോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. വെളളിയാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ട് ഇവരെ മാനസികരോഗവിദഗ്ധന്റെയടുക്കല്‍ കൊണ്ടുപോയി പരിശോധിപ്പിച്ചിരുന്നു. അവധിയെടുത്തു വിശ്രമിക്കണമെന്നു നിര്‍ദേശിച്ചാണു ഡോക്ടറെ മരുന്നു നല്‍കി അയച്ചത്.

മൃതദേഹം ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ബായാര്‍ വോട്ടപ്പടുപ്പിലെ പരേതരായ അമ്മുക്കുടിയ-അമ്പക്ക ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഈശ്വര(കേരള ഗ്രാമീണ്‍ ബാങ്ക് തൃക്കണ്ണാട് ശാഖ), നാരായണ(പോസ്റ്റുമാസ്റ്റര്‍ ബായാര്‍), രാമ(റെയില്‍വേ ഹുബ്ലി).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.