തലശ്ശേരി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരെ തലശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത സോളാര്‍ തട്ടിപ്പു കേസില്‍ വെള്ളിയാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിവരെ പോലീസ് കസ്റ്റഡിയില്‍ നല്കി.
അന്വേഷണ ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.എസ്.സുദര്‍ശന്‍ നല്കിയ അപേക്ഷയിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍വിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കനത്ത പോലീസ് സുരക്ഷയിലാണ് ഇരുവരെയും തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എസ്.സൂരജ് മുമ്പാകെ ഹാജരാക്കിയത്.
തലശ്ശേരിയിലെ ഡോ. ശ്യാംമോഹനുള്‍പ്പെടെ ഒമ്പതുപേര്‍ നല്കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഒരാളില്‍നിന്ന് ഒന്നരലക്ഷം, ഒരുലക്ഷം എന്നിങ്ങനെ തുക വാങ്ങി സോളാര്‍ പാനല്‍ വെയ്ക്കാതെ വഞ്ചിച്ചെന്നാണ് കേസ്.
ഇരുപ്രതികള്‍ക്കുംവേണ്ടി പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. കോടതിയിലെത്തിയ ശേഷം പ്രതികളെ അഭിഭാഷകരുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചു.
ഇതുപ്രകാരം പത്തുമിനിട്ടോളം പ്രതികള്‍ അഭിഭാഷകരുമായി സംസാരിച്ചു. രണ്ടു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികളെ ഒരുദിവസം മാത്രമേ പോലീസ് കസ്റ്റഡിയില്‍ നല്‍കാവൂവെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്കിയത്.
പ്രതികളെ ഹാജരാക്കാന്‍ വെള്ളിയാഴ്ചയാണ് തലശ്ശേരി കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചത്. ഈ വാറന്റുമായി തലശ്ശേരിയില്‍നിന്ന് പോലീസ് കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് പ്രതികളെ തലശ്ശേരിയില്‍ കൊണ്ടുവന്നത്.
സരിതയെയും ബിജുവിനെയും വെള്ളിയാഴ്ച വൈകിട്ട് ആറോടെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പിന്നീട് ഇവരെ വനിതാ സെല്ലിലേക്ക് മാറ്റി. തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തുതുടങ്ങി.
രാത്രി വൈകി ബിജുരാധാകൃഷ്ണനെ വനിതാ സെല്ലില്‍നിന്ന് അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലേക്ക് മാറ്റി. ശനിയാഴ്ച ഇരുവരെയും വിശദമായി ചോദ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment