Latest News

ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; യുവതിയുടെ ശരീരം പാതി കളര്‍ന്നു

തളിപ്പറമ്പ: കൂടുതല്‍സ്ത്രീധനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവ് തലവാതിലിനിടിച്ചതിനെ തുടര്‍ന്ന് യുവതിയുടെ
ശരീരം പാതി തളര്‍ന്നു. പയ്യാവൂരിലെ മൂപ്പന്റകത്ത് റസീന (23)യാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. രണ്ടാഴ്ച മുമ്പ് മട്ടന്നൂര്‍ ശിവപുരത്തെ വീട്ടില്‍ വച്ച് ഭര്‍ത്താവായ റിയാസ് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് അക്രമിക്കുകയായിരുന്നുവത്രെ.

തലയ്ക്കടിയേറ്റ റസീന വിവിധയിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും ക്രമേണ ശരീരം തളരുകയായിരുന്നു. 2009 ഒക്‌ടോബറിലാണ് ഇവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ടു വയസായ മകളുണ്ട്. കല്യാണ പിറ്റേന്ന് മുതല്‍ മര്‍ദ്ദനം തുടങ്ങിയിരുന്നതായി റസീന പറയുന്നു. പരിക്കേറ്റ റസീന സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Thaliparamba, Attack

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.