ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ്ചെയ്തു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷന്മുന്നിലെ കൈമ്പച്ചേരി റോഡിലെ വയല്‍പാത്ത് പുതിയപുരയില്‍ ഹംസയുടെ മകന്‍ ബി.പി. താഷിര്‍ (18), ശ്രീകണ്ഠപുരം പഴയങ്ങാടി വയല്‍പാത്ത് പുതിയ പുരയില്‍അബ്ദുള്‍ സലാമിന്റെ മകന്‍ ടി.വി. ഷംനാദ്(19), ചെങ്ങളായി ചേരന്‍കുന്ന് കോട്ടപറമ്പിലെ തക്കന്റകത്ത് പുതിയ പുരയില്‍ അബ്ദുള്ളയുടെ മകന്‍ സി. അഫ്‌സല്‍ (18)എന്നിവരെയും ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ പതിനാറുകാരനെയുമാണ് സി.ഐ:ജോഷി ജോസ്, എസ്.ഐ: കെ. സുധീര്‍എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, sreekandapuram, School, Arrested
നാലുപേരും ഇതേ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കവേ നിരന്തരം ഉഴപ്പുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തതിന് താഷിറിനെയും ഷംനാദിനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് രണ്ടുപേരും ഇരിക്കൂറിലെസ്‌കൂളിലാണ് പഠിച്ചത്. അക്രമം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് താഷിര്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്താന്‍ സ്‌കൂളില്‍ വന്നിരുന്നത്രെ.എന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയായതിനാല്‍ സര്‍ട്ടിഫിക്കറ്റ്സാക്ഷ്യപ്പെടുത്താന്‍ പ്രധാന അധ്യാപകന്‍വിസമ്മതിച്ചുവത്രെ. ഇതാണ് അക്രമത്തിന്കാരണം.
താഷിര്‍ സുഹൃത്തുക്കളുടെ സഹായംതേടുകയും 22ന് രാത്രി സ്‌കൂളിലെത്തി അക്രമം അഴിച്ചുവിടുകയുമായിരുന്നു. ജനല്‍ചില്ലുകളും കഞ്ഞിപ്പുരയും അടിച്ചുതകര്‍ക്കുകയും കഞ്ഞിപ്പുരയിലെ പാത്രങ്ങളും 12 ചെടിച്ചട്ടികളും ഏഴ് വൈദ്യുതിഫ്യൂസുകളും നശിപ്പിക്കുകയും കിണറില്‍ മാലിന്യം തള്ളുകയും ഇന്റര്‍നെറ്റിന്റെയും ടെലിഫോണിന്റെയും കണക്ഷനുകള്‍ മുറിച്ചു മാറ്റുകയുമായിരുന്നു.അക്രമ വിവരം അറിഞ്ഞ ഉടന്‍ പോലീസ് സ്‌കൂള്‍ പരിസരത്ത് അന്ന് രാത്രി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. വിരലടയാള വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു.
ഇതാണ് സംഭവംനടന്ന് മൂന്നുദിവസത്തിനകം പ്രതികള്‍ പിടിയിലാകാന്‍ ഇടയാക്കിയത്.പ്രതികളെ സ്‌കൂളില്‍ കൊണ്ടുവന്ന്തെളിവെടുപ്പ് നടത്തി. ജനല്‍ചില്ല് അടിച്ചുതകര്‍ക്കാന്‍ ഉപയോഗിച്ച വടി. തകര്‍ത്തഫ്യൂസുകള്‍, സ്‌കൂളിനോട് അനുബന്ധിച്ചുള്ള നേഴ്‌സറി സ്‌കൂളിന്റെ പൂട്ടുംതാക്കോലും എന്നിവ പ്രതികള്‍ കാണിച്ചുകൊടുത്ത സ്ഥലത്ത് നിന്ന് പോലീസ്‌കണ്ടെടുത്തു.


No comments:
Post a Comment