Latest News

തലച്ചോറില്‍ രക്തം കട്ടപിടിച്ചത് ഓപ്പറേറ്റ് ചെയ്യാന്‍ റോബോട്ടുകള്‍ എത്തുന്നു!

തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് മരണത്തിലേക്ക് പോലും കാരണമാകുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ ഇതിന് പരിഹാരമായുള്ള ശസ്ത്രക്രിയകളില്‍ നാല്പത് ശതമാനം മാത്രമേ വിജയിക്കാറുള്ളൂ.

തലച്ചോറിന് ക്ഷതമേല്ക്കാത്ത വിധം തലച്ചോറിലെ ഹെമറേഡ് നീക്കം ചെയ്യുന്ന ആന്റി ബ്രെയിന്‍ ഹെമറേജ് റോബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്ടര്‍ ബില്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍.

പരീക്ഷണ അടിസ്ഥാനത്തില്‍ ഇവയുടെ പ്രോട്ടോടൈപ്പ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരിഞ്ചില്‍ ഇരുപതില്‍ ഒന്നുമാത്രം വലിപ്പമുള്ള ഒരു നീഡിലാണ് റോബോട്ടിന്റെ പ്രധാന ഭാഗം. ഇത് തലച്ചോറില്‍ കടന്ന് ഹെമറേജ് (രക്തക്കട്ട) നീക്കം ചെയ്യുന്നു. സിടി സ്‌കാന്‍ പോലുള്ള ആധുനിക മെഡിക്കല്‍ ഇമേജ് സങ്കേതങ്ങള്‍ രക്തക്കട്ട നീക്കം ചെയ്യാന്‍ സഹായിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robot, Brain clot

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.