Latest News

സിംഹം നായയായി : സിംഹത്തിന്റെ വായില്‍ നിന്നും അസല്‍ കുര

ബെയ്ജിംഗ്: സ്ഥലം ബെയ്ജിംഗിലെ ഹെനാനിലെ പ്രസിദ്ധമായ പീപ്പിള്‍സ് മൃഗശാല. നിറയെ സന്ദര്‍ശകര്‍ വന്നുപോകുന്നു. ഏറ്റവും ആളുകൂടുന്നത് 'ആഫ്രിക്കന്‍ സിംഹ'ത്തിന്റെ കൂട്ടില്‍. ചെമ്പന്‍ രോമങ്ങളോടുകൂടിയ സിംഹത്തെ സന്ദര്‍ശകര്‍ അത്ഭുതത്തോടെ നോക്കുന്നു. ചിലര്‍ കൂടിനു വെളിയിലെ ബോര്‍ഡിലെ ആഫ്രിക്കന്‍ സിംഹത്തിന്റെ ശാസ്ത്രനാമവും വിശദവിവരങ്ങളും ശ്രദ്ധിച്ചുനോക്കുന്നു.

എന്നാല്‍ ആളു കൂടിയത് 'ആഫ്രിക്കന്‍ സിംഹ'ത്തിന് ഇഷ്ടമായില്ല. അത് കോപാക്രാന്തനായി എഴുന്നേറ്റു. ഉഗ്രനൊരു ഗര്‍ജനം പ്രതീക്ഷിച്ച് സന്ദര്‍ശകര്‍ ചെവി പൊത്താനൊരുങ്ങി. എന്നാല്‍ സിംഹത്തിന്റെ വായില്‍ നിന്നു കേട്ടത് നല്ല അസല്‍ കുര. സിംഹം കുരയ്ക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് സംശയമായി.

 സിംഹത്തെ കാണാന്‍ 15 യുവാന്‍(2.45 ഡോളര്‍) മുടക്കി വിഡ്ഢികളായവര്‍ കാര്യത്തിന്റെ വേരുപിടിച്ചു ചെന്നതോടെ മൃഗശാല അധികൃതര്‍ വെട്ടിലായി. നീളമുള്ള ചെമ്പന്‍ രോമങ്ങളുള്ള ടിബറ്റന്‍ സ്വദേശിയായ പാവം നായയെയാണ് ആഫ്രിക്കന്‍ സിംഹമെന്ന് പറഞ്ഞ് കൂട്ടിലിട്ടിരുന്നത്. പേരു മാറ്റിയാലും പട്ടിയ്ക്ക് കുരയ്ക്കാതിരിക്കാനാവുമോ.

പിന്നീട് സംഭവത്തിന്റെ ചുരുളുകള്‍ അഴിഞ്ഞതോടെ പാമ്പിന്റെ മാളത്തില്‍ നിന്നു ചുണ്ടെലിയും പുള്ളിപ്പുലിയുടെ കൂട്ടില്‍ നിന്നു വെള്ളക്കുറുക്കനും ചെന്നായയുടെ കൂട്ടില്‍ നിന്നു മറ്റൊരു നായയും കുറ്റസമ്മതം നടത്തി പുറത്തുവന്നു. കയറിപ്പിടിച്ചത് പുലിവാലാണോ നായയുടെ വാലാണോ എന്ന് മൃഗശാല അധികൃതര്‍ക്കു മനസിലായില്ലെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജനങ്ങളെ പറ്റിച്ച മൃഗശാല അധികൃതര്‍ പൂട്ടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Beijing, Animal, Lion

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.