ഇളയദളപതി വിജയ് നിരാഹാരസമരത്തിലേക്ക്. വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ‘തലൈവ’ പല കാരണങ്ങള്‍ കൊണ്ട് തമിഴ്‌നാട്ടില്‍ റിലീസ് വൈകുന്നതിനെ തുടര്‍ന്നാണ് വിജയ് നിരാഹാര സമരത്തിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ ശ്രമിച്ചിട്ടും നൂലാമാലകളായി വീണ്ടും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണ് താരത്തെയും ആരാധകരേയും ഒരു പോലെ വിഷമിപ്പിക്കുന്നത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് സിനിമ റിലീസ് ചെയ്യുന്ന ദിവസം സംരക്ഷണം നല്‍കണമെന്ന് ചെന്നൈ തീയേറ്റര്‍ ഉടമകള്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ നികുതിയുമായി ബന്ധപ്പെട്ടും സിനിമയിലെ നായക കഥാപാത്രവുമായി ബന്ധപ്പെട്ടും ‘തലൈവ’ പല തവണ വിവാദത്തില്‍ പെട്ടു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വിജയിക്കൊപ്പം സമരത്തിനുണ്ട്. സമരത്തിന് നഗരത്തിലെ പൊലീസ് കമ്മീഷണറുടെ അനുമതിയും നേടിക്കഴിഞ്ഞു.
നേരത്തേ ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെതിരേ താരങ്ങളായ ധനുഷും ചിലമ്പരശനുമെല്ലാം രംഗത്തെത്തിയിരുന്നു. പലവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരിക്കുന്ന സിനിമയുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് സര്‍ക്കാരും കയ്യൊഴിയുകയായിരുന്നു. ആഗസ്ത് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vijay, Movie, Thalaiva, entertainment

No comments:
Post a Comment