കാസര്‍കോട് : ജില്ലയില്‍ 144 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് സര്‍വ്വെലന്‍സ് ഓഫീസര്‍ അറിയിച്ചു. പനി ബാധിച്ച 1280 പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ 60 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. മുമ്പ് 122 പേര്‍ക്കാണ് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നത്.
ഉദുമ ചെമ്മനാട്, പളളിക്കര, പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തവും വ്യാപകമാണ്. കൂടുതലും 18 വയസ്സിന് താഴെ പ്രായമുളളവര്‍ക്കാണ് രോഗം ബാധിച്ചിട്ടുളളത്. ശുദ്ധമല്ലാത്ത വെളളത്തില്‍ തയ്യാറാക്കിയ പാനീയങ്ങള്‍, ഐസ്, ഐസ് ഉല്‍പന്നങ്ങള്‍ എന്നിവയിലൂടെയും കുടിവെളളത്തിലുമാണ് രോഗം പകരുന്നത്. മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, മംഗല്‍പാടി,കുമ്പള എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Feaver, Udma, Chemnad, Pallikare

No comments:
Post a Comment