കാസര്‍കോട്: മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന്റെ മറവില്‍ 2009 നവംബര്‍ 15ന് അരങ്ങേറിയ കലാപം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അഞ്ചിന് രാവിലെ 10 മണിക്ക് കാസര്‍കോട് താലൂക്ക് ഓഫീസിനുമുന്നില്‍ ധര്‍ണ സംഘടിപ്പിക്കുവാനും ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു.
മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലാപം അന്വേഷിച്ച നിസാര്‍ കമ്മീഷനെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതെന്ന് ബിജെപി ആരോപിച്ചു. വെടിവെപ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്പിയായിരുന്ന രാംദാസ് പോത്തന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
കലാപം തടയാനാണ് എസ്പി വെടിവെച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍, എം.സഞ്ജീവഷെട്ടി, സരോജ ആര്‍ ബള്ളാള്‍, കൊവ്വല്‍ ദാമോദരന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, സ്‌നേഹലത ദിവാകര്‍, പി.കുഞ്ഞിരാമന്‍, ശോഭന ഏച്ചിക്കാനം, പി.രമേഷ്, ഇ.കൃഷ്ണന്‍, ആര്‍.ഗണേഷ്, എം.സുധാമ്മ, ടി.രാധാകൃഷ്ണന്‍, എച്ച്.ഗോപി, ജി.ചന്ദ്രന്‍, ഐത്തപ്പ ഷെട്ടി, കെ.പി..വത്സരാജ്, ടി.കെ.രാമചന്ദ്രന്‍, അഡ്വ.നവീന്‍രാജ്, പ്രേമരാജ്, എ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Bjp,


No comments:
Post a Comment