നാടിനെ നടുക്കിയ ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥിനികളടക്കം ഒന്പതുപേരുടെ മൃതദേഹങ്ങൾ മേൽക്കുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ചെറിയക്കന്റെയും ചെറുക്കിയുടെയും മൃതദേഹങ്ങൾ മേൽക്കുളങ്ങര പട്ടികജാതി കോളനിയിൽ സംസ്കരിച്ചു. ബസ് ഡ്രൈവർ സൽമാനുൽ ഇഫ്ത്തിഷാന്റെ മൃതദേഹം മാനത്തുമംഗലത്താണ് ഖബറടക്കിയത്. നീതുവിന്റെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു.
ചേലക്കാട് സൽമാനുൽ ഇഫ്ത്തിഷാൻ (22), അട്ടകുളങ്ങര കാവണ്ണയിൽ ചെറിയക്കൻ (55), മങ്കടക്കുഴി സൈനബ (60), വെണ്ണിയത്ത് ഹംസയുടെ മകൾ ഫാത്തിമ (36), കാവണ്ണയിൽ ചെറുക്കി, അട്ടക്കുളങ്ങര മങ്കടകുഴിയിൽ മറിയം (50), വിദ്യാർത്ഥിനികളായ കാവങ്ങയിൽ ഹംസയുടെ മകൾ സാബിറ (17), മഠത്തൊടി ഉമ്മറിന്റെ മകൾ ഷംന (16), കാപ്പുങ്ങൽ സെയ്താലിക്കുട്ടിയുടെ മകൾ തെസ്നി (17), ബഷീറിന്റെ മകൾ മോഴിപ്പറന്പൻ മുബഷിറ (18), കളത്തിൽ ഫാത്തിമത്ത് നാദിയ (17), അടരിക്കൽ സഫീല (19), മേൽക്കുളങ്ങര പച്ചീരി നാരായണന്റെ മകൾ നീതു (18) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. നാലുപേരുടെ പരിക്ക് ഗുരുതരമാണെങ്കിലും ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ചിലരെ ഇതിനകം ഡിസ്ചാർജ്ജ് ചെയ്തു. മറ്റുള്ളവർ സുഖം പ്രാപിച്ചുവരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തേലക്കാടിനടുത്ത് വളവിൽ വച്ചാണ് പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ വഴി അലനെല്ലൂരിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്സ് എന്ന മിനിബസാണ് അപകടത്തിൽ പെട്ടത്. അമിതവേഗത്തിലെത്തിയ ബസിന്റെ പഴക്കമുള്ള ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് മലപ്പുറം ആർ.ടി.ഒ സ്ഥിരീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Accident


No comments:
Post a Comment