Latest News

മലപ്പുറത്ത് വീണ്ടും ബസ്സപടകം: ഒരാള്‍ മരിച്ചു

അരീക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മിനി ബസ് മറിഞ്ഞ് 13 പേര്‍ കഴിഞ്ഞ ദിവസം മരിച്ചതിനു പിന്നാലെ വീണ്ടും ബസപകടം അരീക്കോടിനടുത്ത് ചെങ്ങരയില്‍ ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മിനി ലോറിയിലുണ്ടായിരുന്ന കാവനൂര്‍ സ്വദേശി റഫീഖ് ആണ് മരിച്ചത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

അരീക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ആര്‍ ടി സി ബസ്സ് ആണ് എതിര്‍വശത്തു നിന്ന് കപ്പ കയറ്റി വരികയായിരുന്ന മിനി ലോറിയില്‍ ഇടിച്ചത്. മിനി ലോറിയില്‍ നാല് പേരാണുണ്ടായിരുന്നത്. ലോറിയുടെ പിറകുവശത്ത് ലോഡ് കയറ്റുന്ന ഭാഗത്ത് നില്‍ക്കുകയായിരുന്ന ഒരാള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസ്സിനുള്ളില്‍ ചെന്ന് വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാവനൂരിനു സമീപം പന്ത്രണ്ട് എന്ന സ്ഥലത്തുള്ളതാണ് ലോറി.

അപകടത്തില്‍ മുന്‍വശം തകര്‍ന്നുപോയ മിനിലോറിയില്‍ നിന്ന് ഒരു മണിക്കൂറോളം നേരത്തെ പ്രയത്‌നത്തിനു ശേഷമാണ് പരിക്കേറ്റ മൂന്നുപേരെ പുറത്തെടുത്തത്. ജെ.സി.ബി ഉപയോഗിച്ച് മിനിലോറിയുടെ മുന്‍ഭാഗം വേര്‍പ്പെടുത്തി ഇവരെ പുറത്തെടുക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമേ ബോധമുണ്ടായിരുന്നുള്ളൂ. മറ്റു രണ്ടുപേരും ചലനമറ്റ് കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറിയിലുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരിയിലേക്ക് കൊണ്ടുപോയി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.