തുറവൂർ: ആദ്യം ഓർത്തു. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ തന്റടുത്ത് ആരെങ്കിലും `നമ്പറി'ടുകയാണോയെന്ന്. എങ്ങനെ തോന്നാതിരിക്കും. വീടുവേണം, ആടു വേണം, അപേക്ഷ എപ്പോൾ തരണം എന്നൊക്കെയാ ചോദ്യങ്ങൾ. ശ്ശെടാ, ഇതൊക്കെ കൊടുക്കാൻ താനെന്താ ഒരു പഞ്ചായത്തോ, പ്രസ്ഥാനവുമാണോയെന്ന സംശയമായി ഹനീഫയ്ക്ക്. ഒടുവിലാ പിടികിട്ടിയത്. ആരും നമ്പറിട്ടതല്ല. നമ്പർ തെറ്റിയതിന്റെ പേരിൽ കിട്ടിയ പണിയാണെന്ന്.
സംഭവത്തിലെ വില്ലൻ തുറവൂർ ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമസഭാ അറിയിപ്പ് നോട്ടീസാണ്. എട്ടാം വാർഡിലെ ഗ്രാമസഭാ നോട്ടീസിൽ മെമ്പറുടെ നമ്പറിനു പകരം തെറ്റായി അച്ചടിച്ചിരുന്നത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശി ഹനീഫയുടെ ഫോൺ നമ്പർ.
നോട്ടീസടിച്ചപ്പോൾ പ്രസുകാർക്ക് തെറ്റ് പറ്റി തന്റെ നന്പറിലെ അക്കങ്ങൾ മാറിപ്പോയതാണെന്ന് വാർഡ് മെമ്പർ ഷീലാമ്മ അനിരുദ്ധൻ പറഞ്ഞു. ഒൻപതിനാണ് ഗ്രാമസഭ. നോട്ടീസിൽ ഉണ്ടായിരുന്ന നമ്പറിൽ ഗുണഭോക്താക്കൾ വിളിച്ചപ്പോഴാണ് ഹനീഫയെ കിട്ടിയത്. വിദേശത്തായിരുന്ന ഹനീഫ ആഴ്ചകൾക്ക് മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷമാണ് സിംകാർഡ് എടുത്തത്. അത് ഇത്ര പുലിവാലാകുമെന്ന് കരുതിയില്ല. ഒരു വാർഡിലെ പ്രശ്നം `അന്തർജില്ലാ' പ്രശ്നമായി മാറിയത് മിച്ചം!

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thuravur, Haneefa, Member

No comments:
Post a Comment