കാസര്‍കോട് : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആരിക്കാടിയിലെ അസ്‌ക്കര്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരി സ്വദേശികളായ മുഹമ്മദ് റയിസ് (18), പി എ ഷബീര്‍ (19), അബ്ദുല്‍ മുഹാദ് (23), എം എ അര്‍ഷാദ് (19), എരിയാലിലെ ബി എം സാബിത്ത് (18), പതിനേഴുകാരായ പാറക്കെട്ട, ചെട്ടുംകുഴി, ഉളിയത്തടുക്ക സ്വദേശികളായ മൂന്നുപേര്‍ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ 14 ന് വൈകിട്ട് കേളുഗുഡ്ഡെയിലെ സജിത്ത് കുമാറിനെ (27) മെഹ്ബൂബ തിയേറ്ററിനു സമീപത്തു വെച്ച് അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കാസര്‍കോട് ഡി.വൈ.എസ്.പി. പി. മോഹന ചന്ദ്രന്‍ നായര്‍, സി.ഐ. പ്രേംസദന്‍, എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
2009 നവംബര്‍ 15 ന് കാസര്‍കോട് മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കു നല്‍കിയ സ്വീകരണത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കുമ്പള ആരിക്കാടിയിലെ അസ്‌ക്കര്‍ കുത്തേറ്റു മരിച്ചത്. സംഘര്‍ഷത്തിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ഷഫീഖ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം കാസര്‍കോടു നിനനും ആരിക്കാടിയിലേക്ക് പോകുന്നതിനിടയിലാണ് അസ്‌ക്കര്‍ കുത്തേറ്റ് മരിച്ചത്. ഈ സംഭവത്തില്‍ സജിത്തിനെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ കേസില്‍ വിചാരണ നടത്തിയ കോടതി സജിത്കുമാറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment