ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ തീവ്രവാദ കുറ്റം ചുമത്തി അന്യായമായി അറസ്റ്റുചെയ്ത യുവാക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി.
അന്യായമായി അറസ്റ്റു ചെയ്ത 70 മുസ്ലീം യുവാക്കള്‍ക്കായി 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കോടതി പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ നിയമപരമായ സാധുത ഇല്ലെന്നായിരുന്നു കോടതിയുടെ നീരീക്ഷണം.
2011ല്‍ ദേശീയ ന്യുനപക്ഷ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ 70 യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.50 യുവാക്കള്‍ക്ക് 20,000 രൂപ വീതവും 20 പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം പ്രഖ്യഖപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ പണം നല്‍കുന്നതിന് വകുപ്പില്ലെന്ന് ചൂണണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
പോലീസ് അറസ്റ്റു ചെയ്ത യുവാക്കളില്‍ പലര്‍ക്കും മൂന്നാംമുറ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഏറ്റ പീഡനത്തിന്റെ പേരിലായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാല്‍ ചിലര്‍ ഈ തുക കൈപ്പറ്റാന്‍ വിസമ്മതിച്ചു. പീഡനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പണം പിടിച്ച് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment