ചാരുംമൂട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവു നായ അക്രമിച്ചു. ഗുരതരമായി പരിക്കേറ്റ താമരക്കുളം കണ്ണനാകുഴി കല്ലുകുളം സുരേഷ് ഭവനത്തിൽ സുരേഷ് കുമാർ-പുഷ്പ ദന്പതികളുടെ മകൻ അഭിഷേകിനെ (മൂന്ന്) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പാഞ്ഞെത്തിയ തെരുവുനായ അക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് വീട്ടിലുള്ളവർ ഓടി എത്തിയത്. നായയെ ഓടിച്ച ശേഷമാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്.
മൂക്കിലും കണ്ണിനു താഴെയും ആഴത്തിൽ മുറിവുണ്ട്. പരിക്കേറ്റ കുട്ടിയെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചാരുംമൂട് മേഖലയിൽ തെരുവുനായുടെ അക്രമണത്തിൽ പരിക്കേൽക്കുന്ന മൂന്നാമത്തെ പിഞ്ചുകുഞ്ഞാണ് അഭിഷേക്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ചുനക്കര കോമല്ലൂരിലും ഇടപ്പോൺ പാറ്റൂരിലും മൂന്നും നാലും വയസുള്ള രണ്ടു കുട്ടിൾ തെരുവുനായ്ക്കളുടെ അക്രമണത്തിന് ഇരയായിരുന്നു. മേഖലയിൽ കഴിഞ്ഞ ഒന്നരമാസക്കാലയളവിൽ സ്ത്രീകൾ ഉൾപ്പെടെ മുപ്പതോളം പേരെയാണ് തെരുവുനായ ആക്രമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Charummood, Alapuzha, Hospital, Dog

No comments:
Post a Comment