തിരുവനന്തപുരം: വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലൂടെ കേരളീയര്‍ക്കു പ്രിയങ്കരിയായ നവ്യാനായര്‍ പുതിയ ഭാവത്തില്‍ മലയാളികള്‍ക്കു മുന്നിലെത്തുന്നു. നവ്യരസങ്ങള്‍ എന്ന തന്റെ പുസ്തകവുമായാണ് ചെറിയൊരു ഇടവേളയ്ക്കു ശേഷം നവ്യയെത്തുന്നത്. 'പ്രകടനപരതയോ അവകാശവാദമോ ഒന്നുമില്ലാതെ ഒരു പെണ്‍കുട്ടി നമ്മോട് സംസാരിക്കുന്നു.
അവളുടെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍, വിഹ്വലതകള്‍, സങ്കടങ്ങള്‍, പശ്ചാത്താപങ്ങള്‍, തമാശകള്‍ എല്ലാം നമ്മോടു പങ്കിടുന്നു'-നവ്യരസങ്ങളുടെ അവതാരികയില്‍ എഴുത്തുകാരി ചന്ദ്രമതി പറയുന്നു. അഭിനേത്രി എന്നതിനപ്പുറം ഗ്രന്ഥകാരി എന്ന പുതിയ മേല്‍വിലാസത്തിലേക്കാണ് നവ്യാനായര്‍ എത്തുന്നത്. കുട്ടിക്കാലം മുതല്‍ തന്റെ ഡയറിയില്‍ കുറിച്ചിരുന്ന കഥകളും അനുഭവക്കുറിപ്പുകളുമാണ് നവ്യരസങ്ങളിലൂടെ നവ്യ പങ്കുവയ്ക്കുന്നത്. സൃഷ്ടികളില്‍ ചിലത് മുമ്പ് ചില പ്രസിദ്ധീകരണങ്ങളില്‍ വന്നവയാണ്.
ഇത് ആത്മകഥയല്ല, ഓര്‍മക്കുറിപ്പുകള്‍ മാത്രമാണെന്നാണ് നവ്യാ നായരുടെ പക്ഷം. താന്‍ എഴുത്തുകാരിയല്ലാത്തതിനാല്‍ ഓര്‍മകളെ രസകരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്. ഓര്‍മകളും അനുഭവങ്ങളുമാണ് വിവിധ ഭാവങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓര്‍മകള്‍ അവസാനിക്കുന്നില്ല, ഇനിയും എഴുതിക്കൊണ്ടിരിക്കണമെന്നാണ് ആഗ്രഹമെന്നും നവ്യ പറയുന്നു.
നവ്യരസങ്ങളുടെ പ്രകാശനം ഈ മാസം പത്തിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഹാളില്‍ കവയിത്രി സുഗതകുമാരി സിനിമാതാരം മഞ്ജുവാര്യര്‍ക്കു നല്കി നിര്‍വഹിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാനായരും മഞ്ജുവാര്യരും ഒരു വേദിയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. ചടങ്ങില്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ചടങ്ങിന്റെ നിര്‍വഹിക്കും. തമിഴ് സിനിമാതാരവും സംവിധായകനുമായ ചേരന്‍ മുഖ്യാതിഥിയായിരിക്കും. സിബി മലയില്‍, ജോണ്‍ ബ്രിട്ടാസ്, ചന്ദ്രമതി, കെ.മധി, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Actress, Vavya Nair, N

No comments:
Post a Comment