കോഴിക്കോട്: സംസ്ഥാനത്തെ രക്തബാങ്കുകളിലെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ശരിയായ പരിശോധനാ സംവിധാനമില്ലാത്തത് കാരണം രക്തം സ്വീകരിക്കുന്നവര്‍ക്ക് എച്ച്.ഐ.വി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടികൂടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം രക്ത സ്വീകരണത്തിലൂടെ 14 പേര്‍ മാരക രോഗങ്ങളുടെ പിടിയിലായി.
ശരീരത്തില്‍ എച്ച്.ഐ.വി, ഹെപ്പിറ്റൈറ്റിസ് രോഗാണുക്കളെത്തി ആറ് മാസക്കാലം വരെ ഇവ കണ്ടെത്താന്‍ കഴിയില്ല. ഈ കാലയളവില്‍ ഇവരില്‍ നിന്നെടുക്കുന്ന രക്തം സ്വീകരിക്കുന്നവര്‍ക്ക് രോഗം ബാധിക്കും. അടുത്തിടെ വയനാട് സ്വദേശികളായ രണ്ട് കുട്ടികള് രക്ത കൈമാറ്റത്തിലൂടെ എച്ച്.ഐ.വി, ഹെപ്പിറ്റൈറ്റിസ് രോഗങ്ങള്‍ ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാത്രം 14 പേര്‍ക്ക് രക്ത കൈമാറ്റത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.
ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തിയാല് ശരീരത്തിലെത്തി നാല് ദിവസം വരെ പ്രായമായ എച്ച്.ഐ.വി, ഹെപ്പിറ്റൈറ്റിസ് രോഗാണുക്കളെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ചെലവ് കൂടുതലാണെന്ന് പറഞ്ഞ് ഇതുവരെ ഈ സംവിധാനം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഒരുക്കിയിട്ടില്ല. രക്ത കൈമാറ്റത്തിലൂടെ മാരക രോഗം പടരുമ്പോഴും ചെലവേറുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ മാറി നില്‍ക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, Blood Bank,

No comments:
Post a Comment