ഭോപ്പാല്‍ : മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്ര പരിസരത്ത് തിരക്കില്‍പ്പെട്ട് 115 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരില്‍ 31 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ദുര്‍ഗാപൂജയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് രത്തന്‍ഗഢ് ക്ഷേത്രം. അഞ്ചലക്ഷത്തോളം വിശ്വാസികളാണ് ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. സിന്ധുനദിക്ക് കുറുകെയുള്ള പാലം കടന്നുവേണം ക്ഷേത്രത്തിലേയ്‌ക്കെത്താന്‍ . പാലത്തിലുണ്ടായ തിരക്കില്‍പ്പെട്ട് നിരവധിപേര്‍ നദിയിലേക്ക് വീണു. ഈസമയത്ത് പാലത്തില്‍ 25,000 പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ശ്രീകോവിലിന് മുമ്പിലെ വരിതെറ്റിച്ചവര്‍ക്കെതിരെ ലീത്തിവിശീയതാണ് അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment