Latest News

വിജയദശമിയില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു


കാസര്‍കോട്: വിജയദശമി ദിനമായ തിങ്കളാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം, കേരളത്തില്‍ ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ് എന്നിവിടങ്ങളിലും പുലര്‍ച്ചെ മുതല്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു.

ഇവയ്ക്കു പുറമെ വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി.
സംസ്ഥാനത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സാഹിത്യകാരന്മാരും കലാകാരന്മാരും അക്ഷരപൂജയ്ക്ക് നേതൃത്വം നല്‍കി.
ചലച്ചിത്ര താരം നവ്യനായര്‍ മകനെ എഴുത്തിരനിരുത്താന്‍ കൊല്ലൂരിലെത്തിയിരുന്നു. 



 Photo: Vijaya Raj Udma    


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.