Latest News

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുകുള്‍ വാസ്‌നിക്കിന്‍റെ ദൌത്യത്തിന് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്‍റ് പ്രതിനിധി മുകുള്‍ വാസ്‌നിക്കിന്‍റെ ദൌത്യത്തിന് വ്യാഴാഴ്ച തുടക്കം. സര്‍ക്കാരിന്‍റെ മുഖം മിനുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കെ.പി.സി.സി. ഏകോപനസമിതി യോഗത്തില്‍ മുകുള്‍ വാസ്‌നിക്ക് പങ്കെടുക്കും.പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുകുള്‍ വാസ്‌നിക് മന്ത്രിമാര്‍ എം. എല്‍.എ.മാര്‍ എം .പിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

സര്‍ക്കാരിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ശൈലി മാറ്റണം കെ പി സി സി പ്രസിഡണ്ടുമായി കാര്യങ്ങള്‍ കൂടിയാലോചിക്കണം, പ്രതിപക്ഷവുമായുള്ള ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അവസാനിപ്പിക്കണം ഇത്തരത്തിലാണ്‌ മുകുള്‍ വാസ്നിക്കിനു മുന്നില്‍ ഐ ഗ്രൂപ്പ് ഉയര്‍ത്തുന്ന കാര്യങ്ങള്‍ .

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ പാര്‍ട്ടി കൂടെ വേണമെന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും തുടങ്ങി എ ഗ്രൂപ്പ് മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ക്കുമെന്ന് വരെയുള്ള പ്രശ്നങ്ങള്‍ കെ. പി. സി .സി. സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തിലും തുടര്‍ ചര്‍ച്ചകളിലും മുകുള്‍ വാസ്‌നിക്കിന് നേരിടേണ്ടി വരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു വഴിക്ക് നീങ്ങുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഒന്നിപ്പിക്കാനുള്ള വഴികള്‍ മുകുള്‍ വാസ്‌നിക് തേടും. മന്ത്രിമാര്‍ ‍, എം .പി മാര്‍ ‍, എം.എല്‍ .എ മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന വാസ്‌നിക് കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായും. സര്‍ക്കാരിന്‍റെ മുഖം മിനുക്കാനുള്ള കര്‍ശനനിര്‍ദ്ദേശമാകും വാസ്‌നിക് നല്‍കുക.

സോണിയയുടെ വരവിന് ശേഷം സംസ്ഥാനത്തുണ്ടായ മാറ്റവും വാസ്‌നിക് വിലയിരുത്തും. അതേസമയം ഗണേഷിന്‍റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടും യോഗത്തില്‍ ചര്‍ച്ചായാകുമെന്നാണ് സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Congress, Ummanchandi


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.