Latest News

നല്ല നേരത്ത് നേരത്തിലെത്തിയ നായികയ്ക്കും അവസാനം പണി കിട്ടി

മലയാളി താരം നസ്രിയക്ക് ഇതു നല്ല കാലമോ ചീത്തക്കാലമോ ? കൈ നിറയെ ചിത്രങ്ങള്‍,ചുറ്റും വിവാദങ്ങള്‍ ‍, എവിടെത്തിരിഞ്ഞാലും വാര്‍ത്തകള്‍ അടുത്തിടെ കേട്ട പുതിയ വാര്‍ത്ത ഏറെ വ്യത്യസ്തമായ ഒന്നാണ്.

നസ്രിയയെ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പേടിയാണത്രേ. നസ്രിയയെ ‘നടിപ്പിച്ചാല്‍’ വിവാദങ്ങളും പത്രസമ്മേളനങ്ങളും ഉണ്ടാകുമോ എന്നാണ് അവര്‍ക്ക് സംശയം.നീ നല്ല വരുവാഡ എന്ന ജീവയുടെ സിനിമയില്‍ നിന്ന് നസ്രിയയെ ഒഴിവാക്കുമെന്നാണ് പുതിയ വാര്‍ത്ത.

ഒരു മാസം കാത്തിരുന്നിട്ടാണ് നീ നല്ല വരുവാഡ എന്ന ചിത്രത്തിനായി നസ്രിയയുടെ ഡേറ്റ് സംവിധായകന്‍ ഒപ്പിച്ചത് .എന്നാല്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവക്ക് നസ്രിയയുടെ കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല എന്നാണ് പുതിയ ടോളിവുഡ് സംസാരം.

ഡ്യൂപ്പിനെ വെച്ച് തന്‍റെ അനുവാദമില്ലാതെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചതിന് നെയ്യാണ്ടി എന്ന ചിത്രത്തിന്‍റെ സംവിധായകനെതിരെ നസ്രിയ പോലീസിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. പുലിവാലു പിടിച്ച സംവിധായകന്‍ ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി ദൃശ്യങ്ങള്‍ ഒഴിവാക്കിയാണ് സിനിമ പുറത്തിറക്കിയത്.

ഏറെ പ്രതീക്ഷയര്‍പ്പിച്ച നെയ്യാണ്ടിയില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് നസ്രിയയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനൊപ്പം തമിഴ് ആരാധകരും സിനിമാ ലോകവും നസ്രിയയെ കൈവിടുന്നുവെന്ന വാര്‍ത്തയും നേരത്തിലെത്തിയ നായികയുടെ നല്ല നേരത്തെയാണ് ബാധിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nazriya Nazim, Actress, Malayalam Movie

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.