Latest News

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച മകള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു

ആലപ്പുഴ: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നാലാംക്ലാസുകാരി കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് ദാരുണമായി മരണമടഞ്ഞു. തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് ഫാത്തിമാ മന്‍സിലില്‍ കുഞ്ഞുമോന്റെ മകള്‍ റംസിയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 8 മണിയോടെ ദേശീയപാതയില്‍ ആലപ്പുഴ ടി.ഡി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റംസിയെ സ്‌കൂളിലേയ്ക്ക് സ്‌കൂട്ടറില്‍ അമ്മ ഫാത്തിമ കൊണ്ടുപോകുകയായിരുന്നു. ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്ക് വന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടി.

തെറിച്ച് ബസിനടിയില്‍ വീണ റംസിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ റംസി മരിച്ചു. പരിക്കേറ്റ ഫാത്തിമ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രാഫിക് എസ്.ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Bike, Bus

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.