അഞ്ച് ദിവസമായി കോഴിക്കോട് ഇഖ്‌റ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് വേങ്ങരയിലെ വീട്ടിലേക്ക് മടങ്ങിയത്.പിതാവ് കോഴിക്കോട് അബ്ദുള്‍ഖാദറിനെയും മാതൃസഹോദരീ ഭര്‍ത്താവ് എം.എസ്. ബാബുരാജിനെയും പിന്‍പറ്റിയാണ് നജ്മല്‍ ബാബു സംഗീതലോകത്തെത്തിയത്. 60-കളില്‍ ആരംഭിച്ച പ്രശസ്തമായ ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. അബ്ദുള്‍ഖാദറിനും ബാബുരാജിനുമൊപ്പം രാജ്യംമുഴുവന്‍ സംഗീത പര്യടനം നടത്തിയിട്ടുണ്ട്.
28-ാം വയസ്സില്‍ ഗള്‍ഫിലേക്ക് പോയ നജ്മല്‍ ബാബു 10 വര്‍ഷം കഴിഞ്ഞാണ് മടങ്ങിയത്. വീണ്ടും സംഗീതലോകത്ത് സജീവമായെങ്കിലും ഇടയ്ക്ക് വൃക്കരോഗം പിടിപെട്ടു. വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്തിയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
മാതാവ്: പരേതയായ ആച്ചുമ്മ. ഭാര്യ: സുബൈദ. മക്കള്‍: ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍: കോയ, സഫീറ. സഹോദരങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്‍, സീനത്ത് നവാസ്, നസീമ നിസ്താര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment