ഉദുമ: ഡിസംബര്‍ 1 ന് നടക്കാനിരിക്കുന്ന ഉദുമ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദുമയിലെ യു.ഡി.എഫില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് പരിഹാരമായി.
കെ.എ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ഉദുമയില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ മുസ്‌ലിം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
ബാങ്ക് ഭരണ സമിതിയിലുളള 11 ഡയറക്ടര്‍മാരില്‍ 5 എണ്ണം തങ്ങള്‍ക്ക് വേണമെന്നതായി മുസ്‌ലിംലീഗിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അനുവദിച്ചു കൊടുക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചതോടെയാണ് യു.ഡി.എഫില്‍ ഭിന്നത രൂക്ഷമായത്.
ബാങ്ക് തിരഞ്ഞെടുപ്പ് ഒററയ്ക്ക് നേരിടുമെന്ന് മുസ്‌ലിംലീഗ് വെല്ലുവിളി ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ്സ് നേതൃത്വം പത്തിതാഴ്ത്തുകയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ലീഗിന് അഞ്ച് ഡയറക്ടര്‍സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യിലുളള പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷം ലീഗിന് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment