Latest News

തിരുവോസ്തി തലശേരിയിലേക്ക് കൊണ്ടുപോയി

ആലക്കോട്: വിശുദ്ധ കുര്‍ബാന മധ്യേ ക്രിസ്തു രൂപം പതിഞ്ഞതെന്ന് വിശ്വസിക്കുന്ന തിരുവോസ്തി വിളക്കണ്ണൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ നിന്ന് തലശേരി അതിരൂപതയുടെ ആസ്ഥാനമായ ബിഷപ്പ് ഹൗസിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെ തലശേരിയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയ മറ്റത്തിന്റെ പ്രതിനിധികളായെത്തിയ വൈദിക സംഘമാണ് തിരുവോസ്തി വിളക്കണ്ണൂര്‍ ഇടവക വികാരി ഫാ. തോമസ് പതിക്കലില്‍ നിന്ന് ഏറ്റുവാങ്ങി തലശേരിയിലേക്ക് കൊണ്ടുപോയത്.

കൂടുതല്‍ പരിശോധനക്കായും അത്ഭുത സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുമായാണ് തിരുവോസ്തി രൂപതാ ആസ്ഥാനത്തേക്ക് കൊണ്ടുപോയത്. ഇത് ദര്‍ശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ വിളക്കണ്ണൂരിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് തിരുവോസ്തി തലശേരിയിലേക്ക് കൊണ്ടുപോയത്.

അതിനിടെ തിരുവോസ്തിയില്‍ ക്രിസ്തുരൂപം ദര്‍ശിച്ച സംഭവം ചില കേന്ദ്രങ്ങള്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന വിധത്തില്‍ കച്ചവടമാക്കി മാറ്റിയെന്നുംആരോപണം ഉയര്‍ന്നു. തിരുവോസ്തിയുടെയും മറ്റും ചിത്രങ്ങള്‍ വലിയ വിലക്ക് വില്‍പ്പന നടത്തിയാണ് ഒരു വിഭാഗം ഇതൊരു കച്ചവടമാക്കി മാറ്റിയത്. 20 മുതല്‍ 60 രൂപ വരെ ഈടാക്കിയാണ് കച്ചവടം അരങ്ങ് തകര്‍ക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Church, Vilakannur, Kristu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.