Latest News

കൂട്ടപ്പന താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായി ഓല മെടയല്‍ നടന്നു

പൊയിനാച്ചി: കൂട്ടപ്പന താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായി തറവാട്ടില്‍ ഓല മെടയല്‍ നടന്നു. വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് പ്രധാന്യമായ പന്തല്‍ കലവറ തുടങ്ങിയവ ഒരുക്കുന്നതിന് വേണ്ടിയാണ് തറവാട് മാതൃ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഓലമെടഞ്ഞത്. പന്തലിന് ആവശ്യമായ മുള കൊത്തലും നടന്നു.

2014 മാര്‍ച്ച് 15 മുതല്‍ 18 വരെയാണ് തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്. നാട്ടുകാരുടെയും തറവാട്ടംഗങ്ങളുടെയും ഇന്നത്തെ കൂട്ടായ്മ മഹോത്സവം വന്‍ വിജയമാക്കുന്നതിന്റെ സൂചനയാണെന്ന് ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.അപ്പക്കുഞ്ഞി മാസ്റ്റര്‍ പറഞ്ഞു. തറവാട്ട് കാരണവര്‍ എന്‍.വി.പക്കീരന്‍, ഖജാന്‍ജി കെ.വി.കൃഷ്ണ, മാതൃസമിതി ചെയര്‍ പേഴ്‌സണ്‍ മിനി മധുസൂദനന്‍, കണ്‍വീനര്‍ ശാന്ത ഗംഗാധരന്‍, മാതൃ സമിതി അംഗങ്ങളും നാട്ടുകാരും ഓല മെടയലും, മുള കൊത്തലിലും സംബന്ധിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Poinachi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.