Latest News

പ്ലാച്ചിമട ജനാധികാര യാത്രയ്ക്ക് ഉജ്ജ്വല തുടക്കം


കാസര്‍കോട് : 2011 ഫെബ്രുവരി 24 ന് കേരള നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ച പ്ലാച്ചിമട നഷ്ടപരിഹാരത്തിനായുള്ള പ്രത്യേക വിചാരണ കോടതി നിയമം രാഷ്ട്രപതിയെക്കൊണ്ട് ഒപ്പിടുവിപ്പിക്കുന്നതില്‍ അലംഭാവം തുടരുന്ന കേരള നിയമസഭ ഒന്നടങ്കം രാജിവെക്കുക, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊക്കകോള വിരുദ്ധസമരസമിതി-ഐക്യദാര്‍ഢ്യസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പ്ലാച്ചിമട ജനാധികാര യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്വല തുടക്കം. 

പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടന്ന പരിപാടി സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പന്നലാല്‍ സുരാന ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വിളയോടി വേണുഗോപാലന്‍, മുത്തുലക്ഷ്മി അമ്മ, അംബികാസുതന്‍ മാങ്ങാട്, മാധവപ്പണിക്കര്‍, പി മുരളീധരന്‍ മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍, ടി ശോഭന, അഡ്വ. ടി വി രാജേന്ദ്രന്‍, ഹമീദ് കക്കണ്ടം, സുബൈര്‍ പടുപ്പ്, രാമദാസ് കതിരൂര്‍, സി എ മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ഐക്യദാര്‍ഢ്യസമിതി ജില്ലാ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും അറുമുഖന്‍ പത്തിച്ചിറ നന്ദിയും പറഞ്ഞു.

ജനാധികാര യാത്ര ഡിസംബര്‍ 12 നു തിരുവനന്തപുരത്ത് സമാപിക്കും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.