Latest News

കൂത്ത്പറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.

കാസര്‍കോട്: കൂത്ത്പറമ്പ് രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മടക്കരയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി വി കണ്ണന്‍ അധ്യക്ഷനായി. കെ പി വത്സലന്‍, എം രാജീവന്‍, മാധവന്‍ മണിയറ, എം സുമേഷ് എന്നിവര്‍ സംസാരിച്ചു. കെ രാജീവന്‍ സ്വാഗതം പറഞ്ഞു.

അഡൂരില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സി കെ കുമാരന്‍ അധ്യക്ഷനായി. എ ചന്ദ്രശേഖരന്‍, ബി എം പ്രദീപ്, കെ ജയന്‍, കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. രാജേഷ് സ്വാഗതം പറഞ്ഞു.

പൊയിനാച്ചിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. എ വിനോദ്കുമാര്‍ അധ്യക്ഷനായി. മനോജ് പട്ടാനൂര്‍, പി മണിമോഹനന്‍ എന്നിവര്‍ സംസാരിച്ചു. സംസാരിച്ചു. പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കത്തീബ്‌നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. സി എ സുബൈര്‍ അധ്യക്ഷനായി. പി രഘുദേവന്‍ മാസ്റ്റര്‍, എം ശങ്കര റൈ, കെ രേവതി എന്നിവര്‍ സംസാരിച്ചു. വിട്ടല റൈ സ്വാഗതം പറഞ്ഞു. 

തൃക്കരിപ്പൂരില്‍ ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. വി വി സജീവന്‍ അധ്യക്ഷനായി. വി പി രാജീവന്‍, കെ ജയശ്രീ, കെ പി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ വി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. എരിക്കുളത്ത് ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പി കെ രതീഷ് അധ്യക്ഷനായി. ടി കെ രവി, സി സുരേശന്‍, പി മണി എന്നിവര്‍ സംസാരിച്ചു. എം രാജന്‍ സ്വാഗതം പറഞ്ഞു. 

പാണത്തൂരില്‍ തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സി ബാബുരാജ് അധ്യക്ഷനായി. പി തമ്പാന്‍, എ വി സഞ്ജയന്‍, ബി മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മധുകോളിയാര്‍ സ്വാഗതം പറഞ്ഞു. മടിയനില്‍ നടന്ന പരിപാടി കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി കെ നിഷാന്ത് അധ്യക്ഷനായി. കെ സബീഷ്, സി വിജയന്‍, രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു. ശിവജി ബെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. കൂത്ത്പറമ്പ് രക്തസാക്ഷി ദിന സപ്ലിമെന്റ് സിപിഐഎം ഏരിയാ സെക്രട്ടറി എം പൊക്ലന്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് കമ്മിറ്റിയംഗം വിജിന ഏറ്റുവാങ്ങി. 

പെര്‍ളടുക്കത്ത് നടന്ന അനുസ്മരണ പരിപാടി മനോജ് പട്ടാനൂര്‍ ഉദ്ഘാടനം ചെയ്തു. ബി സി പ്രകാശ് അധ്യക്ഷനായി. സി രാമചന്ദ്രന്‍, ടി കെ മനോജ്, ടി പ്രിയ, എ നാരായണന്‍, വി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ ചാളക്കാട് സ്വാഗതം പറഞ്ഞു. ബലടുക്കയില്‍ നടന്ന പരിപാടി സിപിഐഎം ഏരിയ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി ശിവപ്രസാദ് അധ്യക്ഷനായി. കെ രവീന്ദ്രന്‍, ടി എം എ കരീം, ടി നിഷാന്ത്, സി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബി ആര്‍ ഗോപാലന്‍ സ്വാഗതം പറഞ്ഞു. 

മൗക്കോടില്‍ മധുമുദിയക്കാല്‍ ഉദ്ഘാടനം ചെയ്തു. കെ ഹരീഷ് അധ്യക്ഷനായി. ബാലസംഘം സംസ്ഥാന സെക്രട്ടറി പിജെ അഭിജിത്ത് സംസാരിച്ചു. ജാര്‍ഖണ്ഢില്‍ വെച്ച് നടന്ന ദേശീയ ട്രൈബല്‍ഫെസ്റ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിജയികളായ രമ്യ, രാജീവ്, രേണുക, റീമ, രാധിക എന്നിവര്‍ക്ക് ഉപഹാരം നല്‍കി. സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.